ഇരിട്ടി: മിത്തലെ പുന്നാട് ചെലപ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിക്കാനായി ചെറുപുഴയില്‍ നിന്നും കൊണ്ടുവന കൊടിമരത്തിനു നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ്. ആചാരപരമായ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയ ശേഷം നിലത്തു വീഴാതെ മുറിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ എത്തിച്ച കൊടിമരം വഴിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ നിന്നുമുള്ള സ്വീകരണം ഏറ്റുവാങ്ങി ഇരിട്ടിയില്‍ എത്തിച്ചു. ഇരിട്ടി പട്ടണത്തിലെ സ്വീകരണത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൈരാതി കിരാത ക്ഷേത്രം വഴി പുന്നാട് എത്തിച്ചു. ഇവിടെ നിന്നും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അമ്മമാരും അണിനിരന്ന താലപ്പൊലി ഘോഷയാത്രയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇനി വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഔഷധക്കൂട്ടുകള്‍ പുരട്ടിയ ശേഷം ഒരു വര്‍ഷത്തോളം എണ്ണത്തോണിയില്‍ കൊടിമരം നിക്ഷേപിച്ച ശേഷമാണ് ധ്വജപ്രതിഷ്ട നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: