കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്ത്തകന് ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സക്രട്ടറി പി.ജയരാജന്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്കി. ഈ മാസം 12ന് ഹാജരാവാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പൊലീസ് കൈമാറിയ നോട്ടീസ് ജയരാജന് കൈപ്പറ്റി.
ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടിക്കോടതിയില്‍ വിചാരണ ചെയ്താണ് ഷുക്കൂറിനെ കൊല ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: