ബിജെപി സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തി

Monday 27 March 2017 7:28 pm IST

ചേര്‍ത്തല: ബിജെപി അരൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പീലിങ് തൊഴിലാളികളെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക, റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കുക, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. അരൂര്‍ നിയോജകമണ്ഡലത്തിലെ കാല്‍ലക്ഷത്തിലേറെ പീലിങ് തൊഴിലാളികളാണ് ഭക്ഷ്യവകുപ്പിന്റെ തലതിരിഞ്ഞ പരിഷ്‌ക്കരണം മൂലം റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തുപോയതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ ബി. ബാലാനന്ദ്, സി. മധുസൂദനന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി ടി. സജീവ്‌ലാല്‍, ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, കെ.കെ. സജീവന്‍, ദിലീപ്കുമാര്‍, കെ. ബി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. എന്‍. രൂപേഷ്, ആര്‍. ഹരീഷ്, ബിനീഷ്, കെ.എല്‍. ഓമന, സി. മിഥുന്‍ലാല്‍, അമ്പിളി ബാബു, സ്മിതസിദ്ധാര്‍ത്ഥന്‍, സിജേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തി ചേര്‍ത്തല: ബിജെപി അരൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പീലിങ് തൊഴിലാളികളെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക, റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കുക, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. അരൂര്‍ നിയോജകമണ്ഡലത്തിലെ കാല്‍ലക്ഷത്തിലേറെ പീലിങ് തൊഴിലാളികളാണ് ഭക്ഷ്യവകുപ്പിന്റെ തലതിരിഞ്ഞ പരിഷ്‌ക്കരണം മൂലം റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തുപോയതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ ബി. ബാലാനന്ദ്, സി. മധുസൂദനന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി ടി. സജീവ്‌ലാല്‍, ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, കെ.കെ. സജീവന്‍, ദിലീപ്കുമാര്‍, കെ. ബി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. എന്‍. രൂപേഷ്, ആര്‍. ഹരീഷ്, ബിനീഷ്, കെ.എല്‍. ഓമന, സി. മിഥുന്‍ലാല്‍, അമ്പിളി ബാബു, സ്മിതസിദ്ധാര്‍ത്ഥന്‍, സിജേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.