ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്റ്റെന്റിന്റെ വിലക്കുറവ് ആശുപത്രിക്കാര് അട്ടിമറിക്കുന്നതായി ബിഎംഎസ്ആര്‍എ. വിലക്കുറവ് രോഗികള്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ സ്റ്റെന്റിന്റെ ചികിത്സയോടനുബന്ധിച്ചുള്ള മറ്റു ഉപകരണങ്ങളുടെ ചാര്‍ജ്ജില്‍ ആശുപത്രി അധികൃതര്‍ വന്‍ വര്‍ദ്ധനവു വരുത്തിയിരിക്കുകയാണ്.
സ്റ്റെന്റ് വിലക്കുറവ് അട്ടിമറിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ്ആര്‍എ അഖിലേന്ത്യാ ട്രഷറര്‍ സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു.
ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷന് ജില്ലാ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അരുണ്‍ സി. മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി വി. ജലേഷ്കുമാര്‍, ജില്ലാ സെക്രട്ടറി ജി. ഹരികൃഷ്ണന്, ഷൈജു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി. ഹരികൃഷ്ണന്, ജില്ലാ ട്രഷറര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഭാരവാഹികളായി ജി.ഷൈജു(ജില്ലാ പ്രസിഡന്റ്), ശ്യാം കൃഷ്ണന് (വൈസ് പ്രസിഡന്റ്), അരുണ്‍ സി. മോഹന്‍ (സെക്രട്ടറി), സന്ദീപ് (ജോ. സെക്രട്ടറി), സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: