രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം നടത്തണം: തൊഗാഡിയ

Sunday 11 June 2017 1:08 am IST

അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും സമുദായങ്ങളില്‍ ജനസംഖ്യാ നിയന്ത്രണം ഉറപ്പ്‌വരുത്താനും കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ വിരാട് ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് കോടി ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം. ഇതിന്റെ ഗുണം 95 ലക്ഷം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമവും വികസനവും അഭിവൃദ്ധിയും നല്‍കുന്നതാണ് ഹിന്ദു നയമെന്നും തൊഗാഡിയ പറഞ്ഞു. ഹിന്ദു ദമ്പതികള്‍ രണ്ട് കുട്ടികളുടെ നയം സ്വീകരിക്കുമ്പോള്‍ മുസ്ലിം വിഭാഗം ഇക്കാര്യം അനുസരിക്കുന്നില്ല. എന്നാല്‍ ഇവര്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഭക്ഷ്യ റേഷനും ലഭിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇവര്‍ ഭാഗഭാക്കാവുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍, ബജ്‌രംഗദള്‍ പ്രസിഡന്റ് മനോജ് ശര്‍മ്മ എന്നിവരും റാലിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.