കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന അന്വേഷിക്കാതെ മുഖ്യപ്രതിയില്‍ മാത്രമായി അന്വേഷണം അവസാനിപ്പിക്കുകയാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഈ സംഭവത്തില്‍ മറ്റു വ്യക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പൊതുപ്രവര്‍ത്തക കൂടിയായ ഹര്‍ജിക്കാരി പറയുന്നു.
തന്റെ നിവേദനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നും കേസിന്റെ അന്വേഷണത്തിന് ഡിജിപി മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: