ചെറുപുഴ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

Monday 27 March 2017 8:52 pm IST

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് പ്രസിഡണ്ട് ജമീല കോളയത്തിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. 30,73,82,820 രൂപ വരവും 30,27,56,995 രൂപ ചിലവും 46,25,825 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മണ്ണ്, ജല സംരക്ഷണം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച, സര്‍വ്വോപരി കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കല്‍, സൗരോര്‍ജത്തിന്റെ ഉപയോഗം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മാലിന്യനിര്‍മ്മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും എംഎല്‍എ, എം.പി, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ എന്നിവയുടെ വിവിധ പദ്ധതികളിലൂടെയും ലഭിക്കുന്ന എല്ലാ ഫണ്ടുകളും ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയത്. കാര്‍ഷിക മേഖല, പഞ്ചാത്തല മേഖല, സേവന മേഖല, വിദ്യാഭ്യാസം, വനിതാശിശു പരിപോഷണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ആരോഗ്യം, കുടിവെള്ളം, എസ്.സി എസ്.ടി ഘടക പദ്ധതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.