പൂരം നാളില്‍ അവധി അനുവദിക്കണം: ഒബിസി മോര്‍ച്ച

Monday 27 March 2017 8:51 pm IST

പയ്യന്നൂര്‍: വടക്കേ മലബാറുകാരുടെ പ്രധാന ഉത്സവമായ പൂരമഹോത്സവത്തിന് പൂരം നാളില്‍ പ്രാദേശിക അവധി അനുവദിക്കണമെന്ന് ഒബിസി മോര്‍ച്ച് പയ്യന്നൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.ഭാസ്‌കരന്‍ (പ്രസിഡണ്ട്), കെ.വിനോദ് (ജനറല്‍ സെക്രട്ടറി), കെ.പ്രതാപന്‍, പി.വി.പവിത്രന്‍, പ്രസാദ് ചെറുപുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.വി.ബാലകൃഷ്ണന്‍, സുനീഷ് കാങ്കോല്‍, വി.പുരുഷോത്തമന്‍ പാടിച്ചാല്‍ (സെക്രട്ടറിമാര്‍), കെ.കെ.സുകുമാരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കണ്‍വെന്‍ഷന്‍ ഒബിസി മോര്‍ച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.അനീഷ് കുമാര്‍, ബിജെപി പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.