ആറാട്ടുപുഴ ദേവമേള: നെയ്യ് വിളക്ക് 31 ന്

Monday 27 March 2017 8:57 pm IST

ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് 31 ന് വൈകുന്നേരം നടക്കുന്ന ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂര്‍ണ നെയ്യ് വിളക്കായാണ് നടത്തുന്നത്. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുള്‍പ്പെടെ എല്ലാ വിളക്കുകളിലും നെയ്യ് മാത്രമേ ഉപയോഗിക്കൂ. സമ്പൂര്‍ണ നെയ് വിളക്കില്‍ പങ്കാളികളാകുന്നതിന് വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതല്‍ ശാസ്താവിന്റെ തിരുനടയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിളക്കുമാടത്തിലെ ദീപങ്ങളില്‍ നിന്നുയരുന്ന പ്രകാശം ചൈതന്യ ധന്യമാണ്. ചൈതന്യമെന്നാല്‍ ഈശ്വരനെന്നു സങ്കല്‍പം. സത്വഗുണപ്രധാനിയായ നെയ്യ് ഓട്ടുചെരാതുകളിലെ ദീപങ്ങളായി മാറുമ്പോള്‍ ക്ഷേത്രമിലക്കെട്ടിനകം അനുകൂലോര്‍ജം കൊണ്ട് നിറയും. ഈ സമയം ശാസ്താവിന്റെ ദര്‍ശനം ലഭിക്കുന്നതും വിള,ുമാടത്തില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്മമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.