തൃശൂര്‍: തൊഴിലാളികളുടെ പൂര്‍ണ ഉടമസ്ഥതയിലും നേതൃത്വത്തിലും മഹാനായ എ.കെ.ജി തൊഴിലാളിവര്‍ഗത്തിനും രാജ്യത്തിനും മാതൃകയായ രീതിയില്‍ സ്ഥാപിച്ച ഇന്ത്യന്‍ കോഫീ ഹൗസിനെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും കുടിലതന്ത്രത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു.
നിലവിലെ ഭരണസമിതി കാലാവധി കഴിയും മുന്‍പേ പിരിട്ടുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യന്‍ കോഫീ ഹൗസ് വര്‍ക്കേഴ്സ് എംപ്ളോയീസ് യൂണിയന് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.എ റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: