സംസ്‌കൃതം പഠിക്കാം

Sunday 11 June 2017 12:00 am IST

  ഇത് പ്രസിദ്ധമായ 'തൊപ്പിക്കച്ചവടക്കാരനും കുരങ്ങനും' എന്ന കഥയാണ്. ഈ കഥ ശ്രദ്ധിച്ച് വായിക്കൂ. വര്‍ത്തമാനകാലത്തിലുള്ള ലട് ലകാരത്തില്‍ പ്രഥമ പുരുഷ പ്രയോഗത്തിലാണ് ഇവിടെ കഥയവതരിപ്പിക്കുന്നത്. കഥയുടെ മലയാള അര്‍ത്ഥം പറയുന്നില്ല. ശ്രദ്ധിച്ച് ആവര്‍ത്തിച്ച് വായിക്കുക. ഏകഃ യുവകഃ തസ്യ നാമഃ കൃഷ്ണദാസഃ. സഃ പ്രതിഗ്രാമം ഗച്ഛതി. ടൊപികാഃ വിക്രീണതിഃ. ഏകദാ സഃ ഏകം ഗ്രാമം ഗച്ഛതി. ടൊപികാഃ വിക്രീണാതി അനന്തരം സഃ അന്യം ഗ്രാമം ഗച്ഛതി. മാര്‍ഗ്ഗമദ്ധ്യേ ശ്രാന്തഃ ഭവതി. സഃ ഏകസ്മിന്‍ വൃക്ഷതലേ ഉപവിശതി. ടൊപികാനാം പേടികാ തത്രൈവ സ്ഥാപയതി. തദാ കൃഷ്ണദാസസ്യ നിദ്രാ ആഗച്ഛതി. തത്ര വാനരാഃ ആഗച്ഛന്തി. വൃക്ഷസ്യ ഉപരി ക്രീഡന്തി. ഏകഃ വാനരഃ വൃക്ഷാത് അവതരതി. സഃ പേടികാം പശ്യതി, ഉദ്ഘാടയതി ച. ടൊപികാഃ പശ്യതി സഃ വാനരഃ ഏകം ടൊപികാം സ്വീകരോതി മസ്തകേ സ്ഥാപയതി. അനേ്യ വാനരാഃ വദന്തി 'അഹോ! അതിസുന്ദരഃ! തേ അപി അധഃ ആഗച്ഛന്തി. പേടികാ രിക്താ ഭവതി. വാനരഃ കോലാഹലം കുര്‍വന്തി. തേന കൃഷ്ണദാസഃ ഉത്തിഷ്ഠതി. രിക്താം ഉദ്ഘാടിതാം പേടികാം പശ്യതി. സഃ അതിക്രുദ്ധാഃ ഭവതി. വാനരാന്‍ ദൃഷ്ട്വാ ദണ്ഡം ദര്‍ശയതി. വാനരാഃ അപി കുപ്യന്തി. കൃഷ്ണദാസഃ പാഷാണഖണ്ഡം സ്വീകരോതി. വാനരാന്‍ പ്രതിക്ഷിപതി. വാനരാഃ ഫലാനി ക്ഷിപന്തി. കൃഷ്ണദാസള്‍ ദുഃഖിതഃ ഭവതി. സഃ ഏകം ഉപായം ചിന്തയതി. സഃ സ്വ ടോപികാം ഭൂമൗ ക്ഷിപതി. വാനരാഃ അപി തഥാ കുര്‍വന്തി. കൃഷ്ണദാസഃ ടൊപികാഃ പേടികായാം സ്ഥാപയതി. ശീഘ്രം ധാവതി. സ്വഗൃഹം ആഗച്ഛതി. കൃഷ്ണദാസഃ വദതി. ''അനുകരണ പ്രിയാഃ വാനരാഃ'' പരസ്‌മൈപദ വര്‍ത്തമാനകാല 'ഭൂ' ധാതുവിന്റെ രൂപം പ്ര. പു: - ഭവതീ-ഭവതഃ- ഭവന്തി മ. പു: - ഭവസി- ഭവഥഃ- ഭവഥ ഉ. പു: - ഭവാമി- ഭവാമഃ- ഭവാമ ഇൗ രൂപത്തെ വാചകങ്ങളായി പരിചയപ്പെടാം. 1. സഃ ഭവതി (2) തൗ ഭവതഃ (3) തേ ഭവന്തി (4) ത്വം ഭവസി (5) യുവാം ഭവഥഃ (6) യൂയം ഭവഥ (7) അഹം ഭവാമി (8) ആവാം ഭവാവഃ (9) വയം ഭവാമഃ കുറിപ്പ് ഇതില്‍ പ്രഥമപുരുഷ ഏകവചനത്തിലും (ഭവതി) ബഹുവചനത്തിലും (ഭവന്തി) ഉള്ള പ്രയോഗങ്ങള്‍ മാത്രമാണ് കഥയില്‍ ഉപയോഗിച്ചത്. അതുമാത്രം മനസ്സിരുത്താം. ഒരു ചെറിയ കവിത ശ്രദ്ധിക്കുക. മേഘോ വര്‍ഷതി മേഘോ വര്‍ഷതി പ്രവഹതി നീരം തുഷ്യതി കൃഷികഃ ഗച്ഛതി ഗോഷ്ഠം നയതി ച വൃഷഭം ഫലമപി വഹതി കര്‍ഷതി ക്ഷേത്രം വപതി ച ബീജം രോഹതി സസ്യം ഫലതി പ്രകാമം ഭവതി സമൃദ്ധിഃ മനുകുലവൃദ്ധിഃ മഴ പെയ്യുന്ന ചിത്രം ആണ് കവിതാവിഷയം. പ്രയോഗിച്ചിട്ടുള്ള ക്രിയകള്‍ പരിശോധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.