അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം തുടരുന്നു. നീര്‍ക്കുന്നത്ത് മൂന്നു വീടുകള്‍ തകര്‍ന്നു. പത്തോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് ഒന്നാം വാര്‍ഡ് നീര്‍ക്കുന്നം, വണ്ടാനം ഭാഗങ്ങളില്‍ പുതുവല്‍ സുഗതന്, പ്രീത, ശാന്തകുമാര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് വീടുകള്‍ തകര്‍ന്നത്. കടല്‍ഭിത്തിയോടു ചേര്‍ന്നു സ്ഥിതിചെയ്ത വീടുകളാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഈഭാഗത്ത് 600 മീറ്റര്‍ കടല്‍ഭിത്തിയില്ലാത്തതാണ് നാശനഷ്ടത്തിന് കാരണമായത്. മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്വീടുകള് കടലെടുക്കുമെന്ന ആശങ്കയിലാണ് തീരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: