ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മറക്കാന്‍ പുതിയ മുദ്രാവാക്യവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. ജനങ്ങളുടെ ഹൃദയം വീണ്ടും കീഴടക്കും എന്ന പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി അണികളെ ഉണര്‍ത്താനാണ് അഖിലേഷിന്റെ നീക്കം.
പ്രചരണത്തിനുള്ള പുതിയ പോസ്റ്റര്‍ ഇന്നലെ അവതരിപ്പിച്ചു. യുപിയില്‍ ബിജെപി നേടിയ വന്‍ വിജയത്തിനു മുന്നില്‍ തകര്‍ന്നു പോയ പാര്‍ട്ടിയെ സംഘടനാ തലത്തില്‍ സജീവമാക്കി നിര്‍ത്താനാണ് അഖിലേഷിന്റെ ശ്രമം. നാം ഒന്നിച്ചു ജോലിയെടുക്കും, ജനങ്ങളുടെ ഹൃദയം വീണ്ടും കീഴടക്കാനാവും എന്നാണ് അഖിലേഷിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: