മൂംബൈ:ലോക പുരുഷ ഹോക്കി ലീഗ് ഫൈനല്‍ റൗണ്ട് മത്സരങ്ങളും അടുത്ത വര്‍ഷത്തെ പുരുഷ ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റും ഭുവനേശ്വറില്‍ നടക്കും.ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന് അറിയിച്ചതാണിത്.
ആതിഥേയരായ ഇന്ത്യയൂള്പ്പെട ലോകത്തെ മികച്ച എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോക ഹോക്കി ലീഗ് മത്സരങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ പത്തുവരെ നടക്കും.
ജൂണ്‍- ജൂലൈ മാസങ്ങളില്‍ ലണ്ടനിലും ജോഹന്നസ്ബര്ഗിലുമായി നടക്കുന്ന ലോക ലീഗ് സെമിഫൈനല്സില്നിന്ന് യോഗ്യത നേടുന്ന ടീമുകളാണ് ഹോക്കി ലീഗ് ഫൈനല്‍സില്‍ മത്സരിക്കുക.
ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റ് 2018 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ നടക്കും.ഇന്ത്യയുള്‍പ്പെടെ 15 ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: