യങ്കൂണ്‍:എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് മ്യാന്മാറിനെ നേരിടും.
റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണെങ്കിലും മ്യാന്മാറിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം തന്നെ കാഴ്ചവെയ്ക്കേണ്ടിവരും.
അടുത്തിടെ നടന്ന സൗഹൃദ മത്സരത്തില്‍ കമ്പോഡിയയെ തോല്‍പ്പിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.കളിക്കാര്‍ കഠിന പ്രയത്നത്തിലാണ്.മ്യാന്ന്മാറിനെതിരായ മത്സരം കടുത്ത വെല്ലുവിളിയാണ്.ശക്തമായ ടീമാണവരെന്നും ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റീന്‍ പറഞ്ഞു.
മ്യാന്മാറിന്റെ കളികളുടെ വീഡിയോ കണ്ടു.അവരെ വിലകുറച്ചുകാണാനാകില്ല.മൂന്ന് പോയിന്റു ലക്ഷ്യമിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്.മ്യാന്മാറിനെതിരായ മത്സരം കടുത്തതാകുമെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു.
2013ലാണ് ഇന്ത്യയും മ്യാന്മറും ഇവിടെ അവസാനമായി ഏറ്റുമുട്ടിയത്്.എഎഫ്സി ചലഞ്ച് കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ അന്ന് മ്യാന്മര് ഏപക്ഷീയമായ ഒറ്റ ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: