തിരുവനന്തപുരം : ആയുര്‍വേദ മരുന്നുത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ . സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയെ പതിന്മടങ്ങ് കരുത്തിലേക്ക് കൊണ്ടുവരും. മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാരതീയ ചികിത്സാ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
‘അഷ്ടാംഗ രത്ന അവാര്‍ഡ്’ തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ശ്രീകുമാരി അമ്മ( സമഗ്ര സംഭാവന) ‘ധന്വന്തരി അവാര്‍ഡ്’ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ.അശോക് ( മികച്ച ഗവേഷക ഡോക്ടര്‍) ‘ചരക അവാര്‍ഡ്’ കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കലോഫീസര്‍ ഡോ. എന്‍.ശ്രീകുമാര്‍( മികച്ച ഡോക്ടര്‍) ‘ആത്രേയ അവാര്‍ഡ്’ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ജി.വിശ്വനാഥന്( മികച്ച അധ്യാപകന്) വാഗ്ഭട അവാര്‍ഡ്’ തിരുവല്ല ബഥനി റോഡ് ശാന്തിനിവാസില്‍ ഡോ.എം.നടരാജന് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: