ഉമാഭായിക്കും മകള്‍ക്കും സ്‌നേഹത്തണലൊരുക്കി വിവേകാനന്ദ സാംസ്‌കാരിക സമിതി

Sunday 11 June 2017 1:04 am IST

പന്തീരാങ്കാവ്: ഉമാഭായിക്കും മകള്‍ക്കും സ്‌നേഹത്തണലില്‍ വീടൊരുക്കി വിവേകാനന്ദ സാംസ്‌കാരിക സമിതി. കുന്നിന്‍മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡിലായിരുന്നു ഉമാഭായിയും മകളും താമസിച്ചിരുന്നത്. യാതൊരു സുരക്ഷിതത്വവുമില്ലാതെ വര്‍ഷങ്ങളായി ഈ ഷെഡിലായിരുന്നു ഇവരുടെ താമസം. ഇവരുടെ ദുരിതം കണ്ടറിഞ്ഞാണ് വിവേകാനന്ദ സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ വീടു നിര്‍മ്മിച്ചു നല്‍കിയത്. അറപ്പുഴ ചാലിയാറിന് സമീപം കൊടല്‍പ്പാടം-മണക്കടവ് റോഡിന് സമീപമാണ് ഉമാഭായിക്കും മകള്‍ക്കും വീടു നിര്‍മമിച്ചു നല്‍കിയത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രസേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യാദേവി താക്കോല്‍ ഉമാഭായിക്ക് കൈമാറി. പി. കെ. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഹരീഷ്‌കുമാര്‍, പി. സുന്ദരന്‍, സജിത്ത് ലാല്‍, വാര്‍ഡ് മെമ്പര്‍ ഷാജി, എന്‍.പി. വിനോദ്കുമാര്‍, കെ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.