കോഴിക്കോട്: ട്രെയിനില്‍ നിന്ന് ഗോവന്‍ നിര്‍മ്മിത മദ്യം പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ 3.20ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പൂനൈ-എറണാകുളം ട്രെയിനില്‍ നിന്നാണ് 184 ബോട്ടില്‍ മദ്യം ആര്‍പിഎഫ് ക്രൈം സ്ക്വാഡ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യത്തിന് 60000 രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.
എസ്ഐ നിഷാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.
വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എസ്ഐ അറിയിച്ചു. കോണ്‍സ്റ്റബിള്‍മാരായ ദിനേശ് ബാബു, അബ്ബാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: