തൃശൂര്‍: ഇന്ത്യന്‍ കോഫീഹൗസിനെ ചോരയും നീരും നല്കി വളര്‍ത്തിയ ജീവനക്കാരെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഫീ ബോര്‍ഡിനെ കൊള്ളയടിക്കാനാണ് ഇപ്പോഴത്തെ നീക്കം. ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണസമിതിയെ പുറത്താക്കാനുള്ള നീക്കം അനുവദിക്കാനാവില്ല, കുമ്മനം പറഞ്ഞു. കോഫീ ബോര്‍ഡ് ആസ്ഥാനത്ത് സമരം നടത്തുന്ന ജീവനക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്നും കുമ്മനം പറഞ്ഞു. ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കാനുള്ള നീക്കം മനുഷ്യത്വപരമാണ്. ജീവിതകാലം മുഴുവന്‍ സ്ഥാപനത്തിനുവേണ്ടി കഷ്ടപ്പെട്ടവരെ യാതൊരു പരിഗണനയുമില്ലാതെ ചവിട്ടിപ്പുറത്താക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല, കുമ്മനം പറഞ്ഞു
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷും ജില്ലാ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: