ഇടുക്കി: കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കര്‍ഷകസംഘവും നടത്തിവന്ന സമരം പിന്‍വലിച്ചു. മാറ്റില്ലെന്ന് ഉറപ്പായതോടെ നാണക്കേട് ഏറ്റുവാങ്ങി സമരം നിരുപാധികം പിന്‍വലിക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്.
വിവിധ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിവന്ന ഉപരോധ സമരത്തിനിടെ സബ്കളക്ടറെ തടയുകവരെ ചെയ്തിരുന്നു. സബ്കളക്ടറേയും ഭൂസംരക്ഷണ സമിതിയുടെ അംഗങ്ങളേയും പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സബ്കളക്ടറെ മാറ്റുമെന്ന് സിപിഎം ജില്ലാ ഘടകം വ്യാമോഹിച്ചു. എന്നാല്‍, അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: