തിരുവനന്തപുരം: പൂജപ്പുര ചെങ്കള്ളൂര്‍ പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിന് ഒരു ശാശ്വത പരിഹാരം കാണുന്നതിനായി പൂജപ്പുര ഏര്യ കമ്മറ്റി ബൂത്ത് 31ന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടെ സമീപത്തുനിന്നും ഒപ്പുശേഖരണ യജ്ഞം തുടങ്ങി. വര്‍ഷങ്ങളായി ചെങ്കള്ളൂര്‍ പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്നത് ഡ്രെയിനേജ് വിഷയമാണ്. മഴ പെയ്താല്‍ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പണ്ട് 150 വീടിന്റെ കണക്ഷനാണെങ്കില്‍ ഇപ്പോള്‍ അതു 2000 വീടിന് മുകളിലുണ്ട്. ഇപ്പോഴുള്ള പമ്പിംഗ് ഹൗസ് ഇതിന് പറ്റിയതല്ല. ബന്ധപ്പെട്ട പൈപ്പുകളും ഇത് ആധുനികരീതയില് നവീകരിച്ചാല്‍ ഇത് ഗുണപ്രദമാക്കുന്നത് വട്ടവിള, പൂജപ്പുര, മുടവന്മുകള് എന്നീ വാര്‍ഡുകളാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനാണ് ഏര്യ കമ്മറ്റി വീടുകള്‍ തോറുംപോയി ജനങ്ങളില്‍നിന്ന് ഒപ്പ് ശേഖരിച്ച് എംഎല്‍എ ഒ.രാജഗോപാല്‍ വഴി സര്‍ക്കാരിന് സമര്‍പ്പിച്ച് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഇതിന്റെ ഉദ്ഘാടനം പ്രശസ്ത പീഡിയാട്രീഷന്‍ ഡോ. സീതാ വി. നായര്‍ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. വിജയലക്ഷ്മി, ഏര്യ പ്രസിഡന്റ് ശശികുമാര്‍, സംസ്ഥാനസമിതി അംഗം ആറന്നൂര്‍ ശ്രീകുമാര്‍, ഏര്യ ജന. സെക്രട്ടറി വട്ടവിള ഗോപന്, ഏര്യ വൈസ് പ്രസിഡന്റ് വിജയചന്ദ്രന്‍, നന്ദു, ഏര്യ സെക്രട്ടറിമാരായ ദീപു, പ്രണവ് മണ്ഡലം കമ്മറ്റി അംഗങ്ങളായ രമേശ്, കുമാര്‍, വിക്രമന്‍നായര്‍, സതീഷ്കുമാര്‍, ബൂത്ത് പ്രസിഡന്റ് ബിനു, വിനയസചന്ദ്രന്, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: