ഇടതുവലത് മുന്നണികളുടെ പൊയ്മുഖം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു: സി.കെ.പത്മനാഭന്‍

Tuesday 28 March 2017 9:39 am IST

മഞ്ചേരി: കേരളത്തിലെ ഇടതുവലത് മുന്നണികളുടെ പൊയ്മുഖം ന്യൂനപക്ഷവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍. മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 61 വര്‍ഷക്കാലം കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് ആശങ്ക പരത്തി വോട്ട് നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഇതിന്റെ തെളിവാണ് യുപി, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചത്. യുപി തെരഞ്ഞെടുപ്പിലെ വിജയം മലപ്പുറത്തും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മംഗലാപുരം എംപി നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി ദേശീയ സമിതി അംഗങ്ങളായ സി.വാസുദേവന്‍, കെ.ജനചന്ദ്രന്‍, സംസ്ഥാന സമിതി അംഗം അഡ്വ.മാഞ്ചേരി നാരായണന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാദ്ധ്യാര്‍, സംസ്ഥാന സമിതിയംഗം ഷാജി വയനാട്, ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടയ്ക്കല്‍, എല്‍ജെപി സംസ്ഥാന സെക്രട്ടറി ബിജു മേലാറ്റൂര്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി എം.പി.ജോയ്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റെജി പുന്തേഴത്ത്, ജില്ലാ പ്രസിഡന്റ് അയൂബ് മേലേടത്ത്, നാഷണലിസ്റ്റ് കേരള കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീഷ് നായര്‍, കേരള കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ലിജോയ് പോള്‍, ബിജെപി ജില്ലാ സെക്രട്ടറി കെ.സി.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ജ്യോതിഷ് സ്വാഗതവും ബിനീഷ് ബാബു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.