വാഷിംഗ്ടണ്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ചയാണ് മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് അഭിനന്ദനമറിയിച്ചത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപികരിച്ചിരുന്നു.
സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും ട്രംപ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: