പനച്ചിക്കാട് സിപി‌എം നേതൃത്വത്തില്‍ വ്യാപക ആക്രമണം

Thursday 25 May 2017 9:21 pm IST

ആക്രമണത്തില്‍ തകര്‍ന്ന വീടിന്റെ ജനാലകള്‍

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ സിപി‌എമ്മിന്റെ നേതൃത്വത്തില്‍ ആര്‍‌എസ്‌എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കഴിഞ്ഞ ദിവസം ചോഴിക്കാട്, പനച്ചിക്കാട് പ്രദേശത്ത് ആര്‍‌എസ്‌എസിന്റെയു ബിജെപിയുടെയും കൊടിമരങ്ങളും ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ സിപി‌എം, ഡി‌വൈ‌എഫ്‌ഐ ഗുണ്ടകള്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ അമ്പലക്കരോട്ട് അനീഷിന്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ സിപി‌എമ്മിന്റെ സ്ഥിരം ഗുണ്ടകളെയാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്.

ആക്രമണം നടത്തുന്ന സിപി‌എം ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് ബിജെപി, ആര്‍‌എസ്‌എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.