ഇരിട്ടിയില്‍ വന്‍ പടക്കശേഖരം പിടികൂടി

Thursday 25 May 2017 9:05 pm IST

ഇരിട്ടി: വിഷു വിപണി ലക്ഷ്യമിട്ട് അനധികൃതമായി സൂക്ഷിച്ച 4,000 കിലോ പടക്കശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിട്ടി പോലീസ് നടത്തിയ റെയ്ഡിലാണ് പയഞ്ചേരി മുക്കിലെ ഗോഡൗണില്‍ നിന്ന് പടക്കങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഇരിട്ടി സ്വദേശി പ്രകാശനെ (40) അറസ്റ്റുചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. 500 കിലോഗ്രാം പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമേ കടയുടമയ്ക്കു ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.