കരുനാഗപ്പള്ളി: എബിവിപി കരുനാഗപ്പള്ളി നഗര്‍സമിതിയുടെ നേതൃത്വത്തില്‍ തഴവ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.
പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന സമിതി അംഗം അജയ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോളേജിന് സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഇവിടെ സൗകര്യങ്ങള്‍ ഇല്ല. എംഎല്‍എ ചെയര്‍മാനും, പഞ്ചായത്തു പ്രസിഡന്റ് കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിയാണ് സ്ഥലമേറ്റെടുപ്പുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കുന്നത്. കോളേജ് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വസ്തു ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന് നടപടികളായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. തഴവ അമ്പലമുക്കില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എബിവിപി നഗര്‍ പ്രസിഡന്റ് സുബിനും സെക്രട്ടറി അമൃതയും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: