എസ്എസ്എയില്‍ ഒഴിവ്

Tuesday 28 March 2017 9:50 pm IST

കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ വിവിധ ബിആര്‍സികളില്‍ നിലവിലുളള അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി, എംഐ എസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് തസ്തികക്ക് ബി കോം, ഡബിള്‍ എന്‍ട്രി സിസ്റ്റം, ടാലി എന്നിവയില്‍ പ്രവൃത്തിപരിചയവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ബിരുദവും ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുളള സര്‍ട്ടിഫിക്കറ്റും ആറ് മാസത്തെ പ്രവൃത്തി പരിചയവും എം ഐ എസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികക്ക് ബി ടെക്ക്/എംസിഎ/എംഎസ്‌സി(സിഎസ്) യോഗ്യതയും ഉണ്ടായിരിക്കണം. യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എസ് എസ്എ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഏപ്രില്‍ 3ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് യഥാക്രമം ഏപ്രില്‍ 6,7,10 തീയതികളില്‍ രാവിലെ 9 മണി മുതല്‍ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0497 2707993.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.