മുംബൈ: എ.കെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടനില്ലെന്ന് സൂചന. എന്‍.സി.പി പ്രസിഡന്റ് ശരത് പവാറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പകരം മന്ത്രി വേണോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശശീന്ദ്രന് വിശ്വാസ്യതയുള്ള നേതാവാണ്. നിരപരാധിയെങ്കില്‍ ശശീന്ദ്രനെ തിരിച്ച് മന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരണം. ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. സ്ത്രീയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: