ജില്ലാ പഞ്ചായത്തിന് മിച്ച ബജറ്റ്

Tuesday 28 March 2017 8:16 pm IST

ഇടുക്കി: ജില്ലാ പഞ്ചായത്ത് 114,28,80,910 രൂപ വരവും 112,08,08,500 രൂപ ചിലവും 220,72,410 രൂപ മിച്ചവും വരുന്ന 2017-18 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യാ പൗലോസിന്റെ അദ്ധ്യക്ഷതയില്‍  കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാത്യു ജോ അവതരിപ്പിച്ചു. വികസന ഫണ്ട് ഇനത്തില്‍ ( എസ്‌സിപി, റ്റി. എസ്.പി. ഉള്‍പ്പെടെ) 53,34,77,000   രൂപയും മെയിന്റനന്‍സ് ഫണ്ട് റോഡും റോഡിതരവും ഉള്‍പ്പെടെ 26,16,15,000  രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ 2,73,41,000 രൂപയും മറ്റിതര വരവുകളുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ വികസന മര്‍മ്മമായ റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, കാര്‍ഷിക മേഖലയ്ക്കും, ശുചിത്വത്തിനും, കുടിവെള്ള ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ഇഎംഎസ് ഭവന പദ്ധതി, പിഎംഎവൈ ഭവന പദ്ധതി തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയെ തരിശുരഹിത ജില്ലയാക്കി മാറ്റുക എന്നതാണ് 2017-18 ബജറ്റിന്റെ പ്രധാന ലക്ഷ്യം. റോഡ് പാലം എന്നിവയ്ക്കായി 25,40,00,000 രൂപയും കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2 കോടി 88 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 2 കോടി 50 ലക്ഷം രൂപയും, ക്ലീന്‍ ഇടുക്കി എന്ന പേരില്‍ ഇടുക്കി ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വജില്ലയാക്കി മാറ്റുന്നതിനായി 3 കോടി 66 ലക്ഷം രൂപയും,  ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിനായി 1 കോടി 69 ലക്ഷം രൂപയും, ടൂറിസം മേഖലയ്ക്കായി 1 കോടി രൂപയും, വിവിധ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ നിര്‍മ്മാണത്തിനും, സൗരോര്‍ജ്ജ പാനലുകള്‍, വിന്‍ഡ്മില്‍, ബയോഗ്യാസ്പ്ലാന്റ് തുടങ്ങി ഊര്‍ജ്ജമേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനായി 3 കോടി 8 ലക്ഷം രൂപയും,ഇഎംഎസ്, പിഎംഎവൈ തുടങ്ങിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 7 കോടി 87 ലക്ഷം രൂപയും, മറ്റ് പശ്ചാത്തല സൗകര്യ വികസനത്തിനായി 4 കോടി 75 ലക്ഷം രൂപയും, എസ്എസ്എ വിഹിതമായി 1 കോടി 50 ലക്ഷം രൂപയും, സ്‌കൂളുകളുടെ വികസനത്തിനും, അറ്റകുറ്റപ്പണികള്‍ക്കുമായി 4 കോടി 43 ലക്ഷം രൂപയും, യുവജനക്ഷേമത്തിനായി 70 ലക്ഷം രൂപയും, ബെറ്റര്‍ എഡ്യൂക്കേഷന് 94 ലക്ഷം  രൂപയും, വിവിധ ജില്ലാ ആശുപത്രികള്‍ക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് 80 ലക്ഷം രൂപയും, ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുമായി 1 കോടി 60 ലക്ഷം രൂപയും, കിഡ്‌നി പേഷ്യന്‍ന്റ്‌സ് ക്ഷേമത്തിനായി 50 ലക്ഷം രൂപയും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി  2 കോടി 32 ലക്ഷം രൂപയും മത്സ്യം, വ്യവസായം മേഖലകളിലായി 40 ലക്ഷം രൂപയും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി 26 ലക്ഷം രൂപയുമാണ് ബഡ്ജറ്റില്‍ പ്രധാനമായും വകയിരുത്തിയിരിക്കുന്നത്. ബജറ്റ് മീറ്റിങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ. സിറിയക് തോമസ്, കുഞ്ഞുമോള്‍ ചാക്കോ, വിജയകുമാരി ഉദയസൂര്യന്‍, മോളി മൈക്കിള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി  എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.