രാമായണം 10 ചോദ്യം ഉത്തരവും

Thursday 25 May 2017 6:31 pm IST

1. താടകവനത്തില്‍ പ്രവേശിച്ച ശ്രീരാമന് ആദ്യമായി നേരിടേണ്ടി വന്നത് താടക എന്ന സ്ത്രീയെയായിരുന്നു. അതുപോലെ ലങ്ക നഗരിയില്‍ പ്രവേശിച്ച ഹനുമാന് ആദ്യം നേരിട്ട സ്ത്രീ ആര്? 2. അശോകവനത്തില്‍ ഹനുമാന്‍കണ്ട് ആശ്ചര്യപ്പെട്ടതും പിന്നീട് തകര്‍ക്കപ്പെട്ടതുമായ വലിയ ഒരു പ്രാസാദം 3. ഹനുമാന്‍ രാമലക്ഷ്മണന്മാരേ ആദ്യമായി കണ്ടുമുട്ടിയത് ഋഷ്യമൂകാചലത്തില്‍ വെച്ച്. സീതാദേവിയെ ആദ്യമായി എവിടെ വച്ചാണ് ഹനുമാന്‍ കണ്ടുമുട്ടന്നത്? 4. അശോകവനത്തില്‍ കരഞ്ഞുകൊണ്ടിരുന്ന സീതയെ പലപ്രകാരത്തില്‍ ഭയപ്പെടുത്തിയ രാക്ഷസ സ്ത്രീകളെ തടഞ്ഞതാരാണ്? 5. ശിംശിപ വൃക്ഷത്തില്‍ കൃശാഗാത്രനായി ഒളിച്ചിരുന്ന് ഹനുമാന്‍ സീതയെ ആലപിച്ച് കേള്‍പ്പിച്ചത് ആരുടെ ചരിത്രമാണ്? 6. വിശ്വാസം വരുവാന്‍ അടയാളമായി സീതയ്ക്ക് ഹനുമാന്‍ കൊടുത്തതെന്ത്? 7. ചൂഡാമണി അടയാളമായി സീത ഹനുമാന് കൊടുക്കുകയും അടയാളവാക്ക് പറയുകയും ചെയ്തു. എന്താണ് അടയാള വാക്യം? 8. രാവണ പുത്രനായ അക്ഷ കുമാരനെ ഹനുമാന്‍ വധിച്ചു. എന്നാല്‍ മറ്റൊരു രാവണ പുത്രന്‍ ഹനൂമാനെ ബന്ധിച്ചു. ആരായിരുന്നു.? 9. ഹനുമാനെ ബന്ധിക്കുവാന്‍ ഉപയോഗിച്ച് അസ്ത്രം? 10. രാവണന്റെ മന്ത്രിയുടെ പേര്? ഉത്തരം 1. ലങ്കാലക്ഷ്മി 2. ചൈത്യം 3. അശോകവനത്തില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍, രാക്ഷസികളുടെ നടുവില്‍. 4. ത്രിജഡ. 5. ശ്രീരാമചരിതം 6. രാമാംഗുലിയം 7. ചിത്രകൂടത്തില്‍ വച്ച് ഇന്ദ്രപുത്രനായ ജയന്തന്‍ സീതയെ കാക്കയുടെ രുപം ധരിച്ച് ആക്രമിച്ചതും രാമശരത്താല്‍ കണ്ണ് നഷ്ടപ്പെട്ടതുമായ സംഭവം. 8. ഇന്ദ്രജിത്ത് അഥവ മേഘ നാദന്‍ 9. ബ്രഹ്മാസ്ത്രം 10. പ്രഹസ്തന്‍  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.