മാള: മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം സമരം ആരംഭിച്ചു.
കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു. മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ ഇന്നലെ മുതല്‍ കോളേജിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു.
എബിവിപി പ്രതിനിധി അജിത്, കെഎസ്യു ജില്ലാ സെക്രട്ടറി ഹക്കിം മാമ്പ്ര എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളായ മുഹമ്മദ്, റെനീഷ്, സ്റ്റെസി, ഡേവിഡ് എന്നിവരാണ് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: