കേരളവര്‍മ്മ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു

Tuesday 28 March 2017 9:39 pm IST

തൃശൂര്‍: എ ബി വി പി പ്രവര്‍ത്തകനെ വധിക്കന്‍ ശ്രമിച്ചാ പ്രതികളെ റിമാന്റ് ചെയ്തു. കേരളവര്‍മ്മ കോളജില്‍ അക്രമങ്ങള്‍ അഴിച്ച് വിടുകയും കോട്ടപ്പുറത്ത് വെച്ച് ക്ലസ് കഴിഞ്ഞ് പോവുകയായിരുന്ന മുന്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ദീപക്,അനൂപ്, അരുണ്‍ദാസ്,അഭിഷേക്,അഖില്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ വകുപ്പ് 308 പ്രകാരം കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. കേസില്‍ ഇനി 10 പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.