ചാലക്കുടി: യോഗത്തിലെ മിനിറ്റ്സ് തിരുത്തിയെന്നാരോപിച്ച് കൊരട്ടി പഞ്ചായത്ത് യോഗത്തില്‍ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തിരുത്തിയ രേഖയില്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയവരില്‍ ഭരണപക്ഷത്തെ അംഗത്തിന്റെ പേരും.
ചിറങ്ങര പൊങ്ങത്ത് റെഡിമികിസ് യൂണിറ്റിന് അനുമതി നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ അനുമതി പിന്‍വലിക്കണമെന്ന പ്രതിപക്ഷം ആവശ്യം പഞ്ചായത്ത് സെക്രട്ടറിയും, ഭരണപക്ഷവും അംഗികരിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെയും ഹിജെപിയിലെയും അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറിയെ തടഞ്ഞുവെച്ചതിന് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യോഗത്തിലെ മിനിറ്റ്സാണ് തിരുത്തിയിരിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നത്.
യോഗത്തില്‍ നല്കിയ കോപ്പിയില്‍ ആകെ നാല് അംഗങ്ങള്‍ വിയോജനം രേഖപ്പെടുത്തിയതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഈ നാല് പേരുകളില്‍ ഒരാള്‍ ഭരണപക്ഷത്തെ മൂന്നാം വാര്‍ഡ് മെമ്പര്‍ സിന്ധു ജയരാജാണ്. വിയോജന കുറിപ്പ് രേഖപ്പെടുത്താത്ത ഭരണപക്ഷ അംഗത്തിന്റെ പേര് എങ്ങനെ വന്നുവെന്നും വിയോജന കുറിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങളുടെ പേരുകള്‍ എന്തിനാണ് നീക്കം ചെയ്തതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്റെ ഭരണത്തിലുള്ള പരിചയ കുറവ് സെക്രട്ടറി മുതലാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: