ചോദ്യപേപ്പര്‍ വിവാദം: വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കുമ്മനം

Thursday 25 May 2017 3:03 pm IST

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ധാരണ. എന്നാല്‍ പതിനൊന്നാം ക്ലാസിലെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോര്‍ന്നെന്ന വാര്‍ത്ത സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ്. ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയാത്ത മന്ത്രി ആ സ്ഥാനത്തിന് അര്‍ഹനല്ല. മന്ത്രി അദ്ധ്യാപകന്‍ കൂടിയാണെന്നത് ധാര്‍മ്മിക ഉത്തരവാദിത്തം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.