പറമ്പിക്കുളം : കേരളത്തിന് അധിക ജലം കിട്ടിയെന്ന് എംഎല്‍എ

Tuesday 28 March 2017 9:48 pm IST

പാലക്കാട് :പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷം കേരളത്തിന് തമിഴ്‌നാടിനേക്കാള്‍ വെള്ളം കിട്ടിയതായി കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴകുറവായതിനാല്‍ പദ്ധതിപ്രദേശത്തു 20 ടിഎംസി ജലമാണ് ആകെ ലഭിച്ചത് .ഇതില്‍ 11.5 ടിഎംസി വെള്ളം കേരളത്തിന് കിട്ടി .പതിവിനു വിരുദ്ധമായി തമിഴ്‌നാട് ഇത്തവണ 8.5ടിഎംസിവെള്ളം മാത്രമാണ് എടുത്തതെന്നും,ആളിയാര്‍ വെള്ളം കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും,ജലവര്‍ഷത്തിന്റെ തുടക്കം മുതല്‍ കേരളം ശക്തമായി ഇടപെട്ടതിനാലാണിത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.ശിരുവാണിയില്‍ നിന്ന് വെള്ളം നല്‍കില്ലെന്ന് ഭയപെടുത്തിയതിനാലാണ് പറമ്പിക്കുളം വെള്ളം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു മണക്കടവില്‍ നിന്നും 3.5 ടിഎംസിയും,കേരള ഷോളയാറില്‍ 4.9 ടിഎംസിയും,നീരാറില്‍ 0.67 ടിഎംസിയും കിട്ടി .ഇപ്പോള്‍ ഷോളയാറില്‍ 2 .43 ടിഎം.സി ജലവുമുണ്ട് .എന്നാല്‍ തമിഴ്‌നാട് ആളിയാറില്‍ 2 .1 ടിഎംസിയും,തിരുമൂര്‍ത്തി ഡാമില്‍ 6.ടിഎംസിവെള്ളം മാത്രമാണ് ഈ വര്‍ഷം ഉപയോഗിച്ചത്. ഇപ്പോള്‍ പിഎപി സിസ്റ്റത്തില്‍ നിന്നും മണക്കടവ് വഴി കേരളത്തിന് വെള്ളം നല്‍കിവരുന്നുമുണ്ട് .ഇത്തവണ കിട്ടിയ വെള്ളത്തില്‍ 60 ശതമാനവും കേരളത്തിന് നല്‍കി തമിഴ്‌നാട് സഹകരിച്ചുവെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപെട്ടു കാര്യങ്ങള്‍ പഠിക്കാനും ,നിരീക്ഷിക്കാനും കര്‍മ്മസമിതി രൂപീകരിക്കാന്‍ ജലസേചന വകുപ്പ് പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭവാനി പുഴയില്‍ ചെക്കുഡാം നിര്‍മ്മിച്ച് അട്ടപ്പാടിയില്‍ കുടിവെള്ളം ,ജലസേചനം എന്നിവക്ക് ഉപയോഗിക്കാന്‍ കേരളം തയാറാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.