ബിജെപി നേതാവിന്റെ വീടിന് നേരെ വീണ്ടും ബോംബേറ്

Thursday 25 May 2017 8:23 pm IST

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ ബിജെപി നേതാവ് മീത്തല്‍ ബാലന്റെ വീടിന് നേരെ വീണ്ടും ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് സിപിഎം അക്രമിസംഘം വീടിന് നേരെ ബോംബെറിഞ്ഞത്. അക്രമത്തില്‍ ജനല്‍ ചില്ലകളും ജനല്‍ചട്ടയും പൊട്ടിച്ചിതറി. ആദ്യം നടന്ന ബോംബേറ് കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.അവര്‍ തന്നെയാണ് വീണ്ടും അക്രമം നടത്തിയത് എന്ന സൂചനകളുണ്ട്. സിപിഎം ആക്രമം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യഘാതം ഉണ്ടാകുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ് മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.