കോഴിക്കോട്: വാഹന ഇന്‍ഷ്വറന്‍സിന്റെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 31ന് സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജെസിബി,ടിപ്പര്‍ ലോറി, ഹിറ്റാച്ചി, കംപ്രസര്‍ തുടങ്ങിയവ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഒഴിവാക്കി ഭൂവുടമയ്ക്കെതിരെ നടപടി സ്വീകരിക്കണം, സ്കൂള്‍ സമയത്തെ ടിപ്പര്‍ ലോറി നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.കെ. പ്രഭാകരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: