പാടശേഖരത്തില്‍ മടമുറിച്ച് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം

Tuesday 28 March 2017 10:11 pm IST

തുറവൂര്‍: നെല്‍കൃഷിയ്ക്കായി വെള്ളം പറ്റിച്ച പാടശേഖരത്തില്‍ മടമുറിച്ച് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം. അപ്പര്‍കുട്ടനാട് എന്നറിയപ്പെടുന്ന തുറവൂര്‍ കരിനിലവികസന ഏജന്‍സിക്ക് കീഴില്‍ വരുന്ന തൊള്ളായിരം ഏക്കര്‍ കരി പാടശേഖരത്തിലാണ് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം. പാടശേഖരത്തില്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലാണ് കൃഷി. അടിസ്ഥാന സൗകര്യങ്ങളുടെ മറവിലാണ് ഉപ്പ് വെള്ളം കയറ്റുന്നത്. തുറവൂര്‍ കരിനിലപാടശേഖര ഭരണ സമിതി ഇതിന് അനുമതി നല്‍കി. ആലപ്പുഴ പ്രിന്‍സിപ്പാള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് അംഗീകാരത്തിനായി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തോട് ആഴം കൂട്ടല്‍ ,കരിങ്കല്‍ ഭിത്തി നിര്‍മ്മാണം, സ്ലൂയിസ് നിര്‍മ്മാണം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കണമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഉപ്പ് വെള്ളം കയറ്റാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ കര്‍ഷകരും നാട്ടുകാരും ചേര്‍ന്നു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ക്കും ഉന്നത കൃഷി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.