ആലപ്പുഴ: എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയിലെ തിരുനാളിന് ഇക്കൂറി ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാറ്റിവെച്ച വെടിക്കെട്ടിനായുള്ള തുക ഉപയോഗിച്ച് നൂറുപേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കാന് തുക അനുവദിച്ചിരുന്നു.
ഇക്കുറിയും വെടിക്കെട്ട് ഒഴിവാക്കുമെന്ന് പള്ളി വികാരി ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ പറഞ്ഞു. 14 ലക്ഷം രൂപയോളം വിവിധ സഹായമായി നല്കി. ഏപ്രില്‍ 27 മുതല്‍ മെയ് ഏഴു വരെയാണ് തിരുനാള്‍. ക്രമസമാധാനപാലനത്തിന് 300 പൊലീസുകാരെ അധികമായി നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: