രാമപുരം: യെമനില്‍നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്സഭ വൈദികന് ഫാ. ടോം ഉഴുന്നാലിന്റെ രാമപുരത്തെ കുടുംബവീട്ടില്‍ സഹവൈദികര്‍ സന്ദര്‍ശനം നടത്തി. പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു. യെമനില്‍ സലേഷ്യന്‍ സഭയുടെ വൃദ്ധപുനരധിവാസ കേന്ദ്രങ്ങളില്‍ ഒന്നിന്റെ ചുമതലയാണ് ഫാ. ടോം ഉഴുന്നാലിന് ഉണ്ടായിരുന്നത.് സലേഷ്യന്‍ സഭ പ്രോവിഷ്യാര് ഫാ. ജോയിസ് തോണിക്കുഴി, ഫാ. ജോര്‍ജ്ജ്, ഫാ. ജോസ് കോയിക്കല്‍, ഫാ. ജോയ്സണ്‍ മുള്ളവരിയ്ക്കല് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: