പനച്ചിക്കാട്: ദക്ഷിണമൂകാംബിക ഹിന്ദു മഹാസംഗമത്തോടനുബന്ധിച്ചു ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകര്‍ പനച്ചിക്കാട്, ചോഴിയക്കാട് സ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളും, ഫ്ളക്സ് ബോര്‍ഡുകളും കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. ചോഴിയക്കാട് ഡിവൈഎഫ്ഐയുടെ യൂണിറ്റ് ഉദ്ഘാടനത്തിനുശേഷമാണ് അതിക്രമങ്ങള്‍ നടത്തിയതെന്ന് ഐക്യവേദി താലൂക്ക് കമ്മറ്റി ആരോപിച്ചു. അക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രേതിഷേധയോഗത്തില് ജില്ലാ സെക്രട്ടറി ആശ അജികുമാര്‍ നേതാക്കളായ കെ.ഇ. രവി , ബി. ശ്യാം കുമാര്‍, രാധാകൃഷ്ണന്, ഹേമന്ത് മഹിളാ ഐക്യവേദി താലുക്ക് പ്രസിഡന്റ് ഗീത രവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: