പ്ലാസ്റ്റിക്ക് ചതിച്ചു, ഡ്രജിങ്ങ് ദുഷ്‌ക്കരം

Tuesday 28 March 2017 10:33 pm IST

ആലപ്പുഴ: വാടക്കാനാലിലെ ഡ്രജിങ്ങ് ദുഷ്‌ക്കരമാകുന്നു. പ്ലാസ്റ്റിക്ക് കുപ്പികളും ചാക്കുകളുമാണ് വില്ലന്‍. വെളളക്കുറവിനെ തുടര്‍ന്ന് ഒരുമാസമായി നിര്‍ത്തിവെച്ചിരുന്ന ബോട്ട്‌സര്‍വ്വീസ് ഇവിടെ നിന്ന് എന്ന് പുനരാരംഭിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ ദുരിതം തുടരും. മണ്ണും ചെളിയും മാറ്റി ആഴംകൂട്ടി ബോട്ടുഗതാഗതം സുഗമാക്കാനാണ് ഡ്രജിങ് ആരംഭിച്ചത്. എന്നാല്‍ ഡ്രജിങ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. തോട്ടിലെ മണ്ണ് നീക്കം ആരംഭിച്ചിട്ട് 15 ദിവസമായിട്ടും ഇതുവരെ 200 മിറ്റര്‍ മാത്രമാണ് ഡ്രജിങ് നടന്നത്. മാതാ ബോട്ട ജെട്ടി മുതല്‍ കോടതി പാലം വരെയുള്ള 890 മീറ്റര്‍ ഭാഗമാണ് ഡ്രജിങ് ചെയ്യേണ്ടത്. ഇത്രയും ഭാഗം ഡ്രജ് ചെയ്യുന്നതിന് 15 ദിവസം മാത്രം മാതിയാകും. എന്നാല്‍ തോടിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും ഡ്രജിങ് ദുഷ്‌കരമാകുകയാണ്. ഡ്രജ്ജ് ചെയ്യുമ്പോള്‍ യന്ത്രത്തിന്റെ പ്രൊപ്പൊല്ലറുകളില്‍ തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കുപ്പികളും ചാക്കുകളും കുടുങ്ങുന്നത് യന്ത്രിത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. യന്ത്രം പലതവണ നിര്‍ത്തിവച്ച് പ്രൊപ്പൊല്ലറില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും മാറ്റിവേണം വീണ്ടും ഡ്രജിങ് തുടരാന്‍. ഇത് ഡ്രജിങിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. തോടിന്റെ മധ്യഭാഗത്ത് പത്തുമീറ്റര്‍ വീതിയുലം രണ്ടരമീറ്റര്‍ ആഴത്തിലുമാണ് ഡ്രജിങ് നടത്തേണ്ടത്. തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം ഡ്രജിങിനുണ്ടാകുന്ന കാലതാമസം ബോട്ട് യാത്രയെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.