ആലപ്പുഴ: ആഡംബരക്കാറില്‍ കഞ്ചാവ് കടത്തിയ മൂന്ന് പേരെ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റ് അന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ തോപ്പില്‍ വീട്ടില്‍ സജിത്ത് (21), തൈപറമ്പ് വീട്ടില്‍ അഖില്‍ (23), വലിയവീട്ടില്‍ മനില്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും ഒരുകിലോ അന്‍പതു ഗ്രാം കഞ്ചാവും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. തുറവൂര്‍ പൂച്ചാക്കല്‍ റോഡില്‍ തൈക്കാട്ടുശ്ശേരി പാലത്തിനു സമീപത്തു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ആര്. ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുന്നത് അനുസരിച്ച് കൃത്യത ഉറപ്പുവരുത്തി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന താണ് രീതി.
ഇവര്‍ ഉപയോഗിച്ച വാഹനം തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ളതാണ്. വാടകയ്ക്ക് എടുത്തതാണ് കാര്‍. അന്തര്‍ സംസ്ഥാന ലോറിയിഡ്രൈവറന്മാര് വഴിയാണ് കഞ്ചാവ് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരഭിച്ചതായി സിഐ അറിയിച്ചു. അഖില്‍ ഇതിനുമുമ്പും കഞ്ചാവ് കേസില്‍ പ്രതിയാണ്. റെയിഡില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കിഷോര്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസറന്മാരായ, എം. റെനി, ഓംകാര്‍നാഥ്, എം. കെ. സജി, അനില്‍ ലാല്‍, അരുണ്‍. വി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: