പള്‍സ് പോളിയോ രണ്ടാഘട്ടം ഏപ്രില്‍ രണ്ടിന്

Tuesday 28 March 2017 10:34 pm IST

ആലപ്പുഴ: പള്‍സ് പോളിയോ രണ്ടാഘട്ടം തുള്ളിമരുന്നു വിതരണം ഏപ്രില്‍ രണ്ടിന് നടക്കും. തുള്ളി മരുന്നു വിതരണം വിജയകരമായി നടപ്പാക്കുന്നതിനായി ജില്ലാതല ടാക്‌സ് ഫോഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ എസ്. നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 1,392 ബൂത്തുകളിലുടെ പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും, അഞ്ചുവയസുവരെയുള്ള 1,41,969 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നതിന് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റേഷന്‍, ബോട്ട് ജെട്ടി, അങ്കണവാടികള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. യോഗത്തില്‍ വിവിധ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.