ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Tuesday 28 March 2017 10:39 pm IST

ഈരാറ്റുപേട്ട: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി, കിണര്‍ റീചാര്‍ജിംഗ്, കിണര്‍, കുളം എന്നിവയുടെ നിര്‍മ്മാണം, ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള കൊയ്ത്ത് എന്നിവയ്ക്ക് 7 കോടി രൂപ വകയിരുത്തി 14.95 കോടി വരവും, 14.89 രൂപ ചെലവും 5,18,583 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പാസ്സാക്കി.വൈസ് പ്രസിഡന്റ് ലിസി തോമസ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പ്രേംജി.ആര്‍ അദ്ധ്യക്ഷത വഹിച്ചു. നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി ധാന്യവിളകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ജൈവ പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കും, ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലേയും പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീരകര്‍ഷര്‍ക്ക് പാലിന് ഇന്‍സെന്റീവും കന്നുകാലികളുടെ ഇന്‍ഷ്വറന്‍സിനുമായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടമറുക് സി.എച്ച്.സി യുടെ അടിസ്ഥാന സൗകര്യവികസനത്തിനും, ഡയാലിസീസ്, മാരക രോഗികള്‍ എന്നിവര്‍ക്ക് സൗജന്യ മരുന്നും, ആശുപത്രി ഉപകരണങ്ങള്‍ക്കും വേണ്ടി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, എന്നിവരുടെ ക്ഷേമത്തിനായി 21 ലക്ഷം രൂപയും, വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 42 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. പട്ടികജാതി ക്ഷേമത്തിന് 31 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് 81 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് പഠനമുറിക്കും ആവശ്യമായ തുക വകയിരുത്തിയിരിക്കുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിന് 62 ലക്ഷം രൂപ വകയിരുത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി പശ്ചാത്തല മേഖലയില്‍ 1.85 കോടി രൂപ ചെലവഴിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.