കാട്ടിക്കുളം : തിരുനെല്ലിയില്‍ വനവാസി പെണ്‍കുട്ടിയെ ഇളയച്ഛന് പീഡിപ്പിച്ചതായി പരാതി. ചെറുപ്രായത്തില്‍ തന്നെ അച്ഛന് നഷ്ടപ്പെട്ട ബാലിക ഇളയച്ഛന്റെ സംരക്ഷണയിലായിരുന്നു. ഇളയമ്മയും മകളും വീട്ടിലില്ലാത്തസമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേകുറിച്ച് പെണ്‍കുട്ടിതന്നെ പോലീസ് പരാതി പരാതിപ്പെടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനന്തവാടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: