പാലാ: നിര്‍ധന കുടുംബംഗമായ ആലപ്പുഴ മുഹമ്മ സ്വദേശി വിഷ്ണുവിന് വൃക്ക ദാനം ചെയ്ത പാലായിലെ വ്യാപാരി ബേബിച്ചന് പുരയിടത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജോസ്.കെ .മാണി എം പി ഉദ്ഘാടനം ചെയ്തു. കെവിവിഎസ് പാലാ യൂണിറ്റ് പ്രസിഡണ്ട് വക്കച്ചന് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. വി. സി. ജോസഫ് , ജോസ് ചെറുവള്ളില്‍ , ബൈജു കൊല്ലം പറമ്പില്‍, അനൂപ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: