കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ആറുകോടി രൂപ അനുവദിച്ചു. കോതനല്ലൂര്‍ ചാമക്കാലാ ഓണംതുരുത്ത് റോഡ് 40 ലക്ഷം, ഉഴവൂര്‍ ടൗണ്‍ നീരിരുട്ടി പുതുവേലി റോഡ് വീതി കൂട്ടി ടാറിംഗും ഉഴവൂര്‍ റോഡിന്റെ തുടക്കത്തിലുള്ള അപകടാവസ്ഥ പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തി സുരക്ഷിതമാക്കുന്ന പദ്ധതി 45 ലക്ഷം, കുന്നപ്പള്ളി കാഞ്ഞിരമറ്റം റോഡില്‍ മില്‍ക്ക് സൊസൈറ്റി ഭാഗത്ത് അപകടാവസ്ഥയിലായ പാലം പുതുക്കി നിര്‍മ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കല്‍ 30 ലക്ഷം, മധുരവേലി കക്കത്തുമല കുറുപ്പന്തറ റോഡ് നവീകരണം 45 ലക്ഷം, ഉഴവൂര്‍ ഇടക്കോലി റോഡ് വികസനം 80 ലക്ഷം, കുറിച്ചിത്താനം പൂവത്തുംങ്കല് റോഡ് വീതികൂട്ടി ടാറിംഗ് 60 ലക്ഷം, പെരുവ മരങ്ങോലി മോനിപ്പള്ളി റോഡ് റീടാറിംഗ് 41 ലക്ഷം, അവര്‍മ മണ്ണൂക്കുന്ന് മുളക്കുളം റോഡ് വീതികൂട്ടി ടാറിംഗ് 40 ലക്ഷം, കിടങ്ങൂര്‍ മാന്താടി കവല എഞ്ചിനീയറിംഗ് കോളേജ് പാദുവാ ഇളപ്പുങ്കല്‍ റോഡ് നവീകരണം 60 ലക്ഷം, വയലാ കൂടല്ലൂര്‍ റോഡ് 40 ലക്ഷം, കിടങ്ങൂര്‍ ക്ഷേത്രം ചെമ്പിളാവ് ജംഗ്ഷന് ചേര്‍പ്പുങ്കല്‍ റോഡ് വീതി കൂട്ടി ടാറിംഗ് 70 ലക്ഷം, കുര്യം ഓമല്ലൂര്‍ കുറുപ്പന്തറ റോഡ് റീ ടാറിംഗ് 20 ലക്ഷം, കുറവിലങ്ങാട് കടുത്തുരുത്തി സെക്ഷനുകളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 29 ലക്ഷം എന്നീ റോഡ് നവീകരണ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: