നാദാപുരം: പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്ണുമരണപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു.
വളയത്ത് ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടില്ല. പ്രതികളെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് സംസ്ഥാന പോലീസ് ചെയ്യുന്നത്. ബിജെപി മേഖലാ സെക്രട്ടറി എം. പി. രാജന്, അഡ്വ.രതിഷ്കുമാര്‍, സി ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: