ഛേത്രിയുടെ ഗോളില്‍ ഇന്ത്യ മ്യാന്‍മാറിനെ തകര്‍ത്തു

Thursday 25 May 2017 5:47 pm IST

യങ്കൂണ്‍: സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി അവസാന നിമിഷങ്ങില്‍ നേടിയ ഉശിരന്‍ ഗോളില്‍ ഇന്ത്യയ്ക്ക് വിജയം.ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് മ്യാന്‍മാറിനെ പരാജയപ്പെടുത്തി. അറുപത്തിനാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ മ്യാന്‍മാറിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുന്നത്. സമിനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് വിധിനിര്‍ണായകമായ ഗോള്‍ പിറന്നത്്. ഉദാംന്ത് സിംഗ് നീട്ടികൊടുത്ത പാസുമായി കുതിച്ച സുനില്‍ ഛേത്രി മ്യാന്‍മാറിന്റെ ഗോളിയെ കീഴ്‌പ്പെടുത്തി പന്ത് വലയില്‍ കരുക്കി 1-0. അറുപത്തിമൂന്നാം മിനിറ്റില്‍ റോബിന്‍ സിംഗിന് പകരക്കാരനായിട്ടാണ് ഉദാംന്ത് സിംഗ് കളിക്കാനിറങ്ങിയത്. ഇരു ടീമുകളും മികച്ച പോരാട്ടമാണ് നടത്തിയത്.തുടക്കത്തില്‍ ഇന്ത്യയ്ക്ക് പിഴവുകള്‍ സംഭവിച്ചെങ്കിലും ഗോള്‍ വീണില്ല. ഒന്നാം പകുതി ഗോള്‍ ഒഴിഞ്ഞു നിന്നു. ഇന്ത്യയ്ക്ക് മധുര പ്രതികാരമായി ഈ വിജയം.2013 ല്‍ ഇവിടെ നടന്ന മത്സരത്തില്‍ മ്യാന്‍മാര്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. പൊരുതി നേടിയ വിജയത്തോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റായി. മക്കാവു, കിര്‍ഗിസ്ഥാന്‍, മ്യാന്‍മാര്‍, ഇന്ത്യ എന്നിവയാണ് ഗ്രൂപ്പ് എ യിലെ ടീമുകള്‍. ഇന്ത്യ അടുത്ത മത്സരത്തില്‍ ജൂണ്‍ 13 ന് സ്വന്തം തട്ടകത്തില്‍ കിര്‍ഗിസ്ഥാനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.